എം.എം. ഹസന് എം.ടിയുടെ വീട് സന്ദര്‍ശിച്ചു
1492978
Monday, January 6, 2025 5:11 AM IST
കോഴിക്കോട്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ വീട് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് സന്ദര്‍ശിച്ചു. എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി എന്നിവരെ അനുശോചനം അറിയിച്ചു.
കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന്, ഡിസിസി വൈസ് പ്രസിഡന്റ് എം. രാജന്, കാന്‍ഫെഡ് ചെയര്മാന് ബി.എസ് ബാലചന്ദ്രന് എന്നിവര്‍ അദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.