ബിജെപി നിരാഹാര സമരം നടത്തി
1492974
Monday, January 6, 2025 5:11 AM IST
കോഴിക്കോട്: പാതി വഴിയിൽ നിർത്തിയ വെള്ളരി തോടിന്റെ പ്രവൃത്തി പുനരാരംഭിക്കുക, കോന്നാട് ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി വെസ്റ്റ്ഹിൽ ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് നയിച്ച നിരാഹാര സമരം ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്ഘാടനം ചെയ്തു.
ജനങ്ങൾക്ക് ഡങ്കിപനിയടക്കമുള്ള മാരക രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ കുടുംബക്കാർ വന്നാൽ രൂക്ഷമായ ദുർഗന്ധം കാരണം വെള്ളം പോലും കുടിക്കാത്ത അതി മാരകമായ സ്ഥിതിയാണ് നിലവിലുള്ളത്. വെള്ളരി തോടിന്റെ പ്രവൃത്തി ഉടൻ ആരംഭിച്ചിട്ടില്ലെങ്കിൽ 26ന് മലിനമായ തോട്ടിൽ ജല സത്യാഗ്രഹ സമരത്തിന് ബിജെപി നേതൃത്വം നൽകുമെന്ന് കെ. ഷൈബു പറഞ്ഞു.
ബിജെപി നടക്കാവ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ സമാന സഭ ഉദ്ഘാടനം ചെയ്തു. മാലിനി സന്തോഷിന് എൻ.പി. പ്രകാശൻ ഇളനീർ നൽകി സമരം സമാപിച്ചു. വെസ്റ്റ്ഹിൽ ഏരിയ വൈസ് പ്രസിഡന്റ് ടി.പി. സജീവ് പ്രസാദ് അധ്യക്ഷത വഹിച്ചു.