പാറോപ്പടി പള്ളിയിൽ തിരുനാൾ
1493424
Wednesday, January 8, 2025 5:07 AM IST
കോഴിക്കോട്: പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ 10,11,12 തിയതികളിൽ ആഘോഷിക്കും.
പള്ളി വികാരി ഫാ. സൈമൺ കിഴക്കേക്കുന്നേൽ പത്തിന് വൈകുന്നേരം 5.30ന് തിരുനാളിന് കൊടിയേറ്റും. പരേതർക്കുള്ള കുർബാനയിൽ അസി. വികാരി ഫാ. ബിനോയ് ചുനയംമാക്കൽ മുഖ്യകാർമികനാകും. 11ന് വൈകുന്നേരം അഞ്ചിന് ഫാ. ബിജു വെള്ളക്കടയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ കുർബാന നടക്കും.
തുടർന്ന് മലാപറന്പ് ഭാഗത്തേക്ക് പ്രദക്ഷിണം വാദ്യമേളങ്ങൾ.12ന് രാവിലെ ഒന്പതിന് ആഘോഷമായ തിരുനാൾ കുർബാന ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് കാർമികനായിരിക്കും. വൈകുന്നേരം ആറിന് കലസന്ധ്യ അരങ്ങേറും.