പന്നിക്കോട്ടൂര്‍ കോളനി റോഡില്‍ യാത്ര ദുഷ്കരം
1493418
Wednesday, January 8, 2025 5:04 AM IST
പെരുവണ്ണാമൂഴി: ചെമ്പനോട റോഡില്‍ നിന്ന് പന്നിക്കോട്ടൂര്‍ കോളനിയിലേക്ക് തിരിഞ്ഞു പോകുന്ന റോഡിന് വീതി കുറവായതിനാല്‍ ഇതിലൂടെയുള്ള യാത്ര ദുഷ്കരം. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ മാത്രം റോഡിന് വീതിയില്ല. നവീകരണം നടത്തിയപ്പോള്‍ റോഡിന്റെ വീതി കുറച്ചതാണ് പ്രശ്നമായത്.
രണ്ടു വശത്തും വലിയ കിടങ്ങായതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയുന്നില്ലെന്നു ഡ്രൈവര്‍മാര്‍ പറയുന്നു. ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് ഒന്നിലാണ് റോഡ്. റോഡിന്റെ വീതി കൂട്ടാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.