കോ​ഴി​ക്കോ​ട്: മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പോ​യ​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ കു​റ​വു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കേ​ര​ള പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ള്‍. മ​റ്റെ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​ഞ്ഞ​പ്പോ​ള്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ​ത് സൈ​ബ​ര്‍ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മാ​ത്രം. പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നു കാ​ര​ണം പു​തു​ത​ല​മു​റ രാ​സ​ല​ഹ​രി​യ്ക്കു പു​റ​കെ​യാ​ണെ​ന്ന സൂ​ച​ന ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ ലൈം​ഗീ​ക അ​തി​ക്ര​മ​ങ്ങ‌​ള്‍, പോ​ക്‌​സോ കേ​സു​ക‌​ള്‍, പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ‌​ള്‍, അ​പ​ക​ട മ​ര​ണ​ങ്ങ‌​ള്‍, മി​സിം​ഗ് കേ​സു​ക​ള്‍ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ 2024ല്‍ ​നേ​രി​യ കു​റ​വു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കു​ക​ള്‍.

2024 ല്‍ ​മൊ​ത്തം 4,46,917 കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​ന്‍​പ​തു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഏ​റ്റ​വും കു​റ​വ് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ വ​ര്‍​ഷ​മാ​ണി​ത്. 2023-584373, 2022-454836, 2021-524926, 2020-554724, 2019-453082, 2018-512167, 2017-653500, 2016-707870 എ​ന്നി​ങ്ങ​നെ​യാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ മൊ​ത്തം എ​ണ്ണം. അ​തേ​സ​മ​യം, സൈ​ബ​ര്‍ കേ​സു​ക​ള്‍ 2016 മു​ത​ല്‍ കു​തി​ച്ചു​ക​യ​റു​ക​യാ​ണെ​ന്നു ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

2016 ല്‍ ​പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് വെ​റും 283 സൈ​ബ​ര്‍ കേ​സു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു. 2017-320, 2018-340,2019-307, 2020-426, 2021-626, 2022-773 എ​ന്നി​ങ്ങ​നെ​യാ​ണ് സൈ​ബ​ര്‍ കേ​സു​ക​ളു​ടെ എ​ണ്ണം. 2023 ആ​യ​പ്പോ​ഴേ​ക്കും അ​ത് ഒ​റ്റ​യ​ടി​ക്ക് 3295 ലെ​ത്തി. 2024ല്‍ 3346 ​ആ​യി.

സി​ഗ​ര​റ്റ്‌​സ് ആ​ന്‍​ഡ് അ​ദ​ര്‍ ടു​ബാ​ക്കോ പ്രോ​ഡ​ക്ട്‌​സ് (കോ​ട്പ) ആ​ക്ട് പ്ര​കാ​രം 2016ല്‍ ​കേ​ര​ള​ത്തി​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 2,31,801 കേ​സു​ക​ളാ​ണെ​ങ്കി​ല്‍ 2024ല്‍ ​അ​ത് 55320 എ​ണ്ണ​മാ​യി ചു​രു​ങ്ങി. ക​ഞ്ചാ​വ്, എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി‌​ല്‍,

ച​ര​സ്, എ​ല്‍​എ​സ്ഡി തു​ട​ങ്ങി വി​വി​ധ ഇ​നം മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വ്യാ​പ​ക​മാ​യി​ത്തു​ട​ങ്ങി​യ​തോ​ടെ കോ​ട്പ ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സു​ക​ള്‍ വ​ര്‍​ഷം ചെ​ല്ലു​ന്തോ​റും കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സൂ​ചി​പ്പി​ക്കു​ന്നു. 2017-162443, 2018-11039, 2019-87646, 2020-46770, 2021-86499, 2022-79045, 2023-76461 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട്പ പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍.

അ​തേ​സ​മ​യം, കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2024ല്‍ ​പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കു​റ​വാ​ണ്. 4727 കേ​സു​ക​ളാ​ണ് 2024ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 2023ല്‍ ​അ​ത് 5903 ഉം 2022​ല്‍ 5640 വു​മാ​യി​രു​ന്നു.

പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം പ്ര​കാ​രം ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഏ​റ്റ​വും കു​റ​വ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തും 2024ലാ​യി​രു​ന്നു.2023ല്‍ 1313​ഉം 2022ല്‍ 1222 ​ഉം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​പ്പോ​ള്‍ 2024 ല്‍ ​അ​ത് 1153 ആ​യി കു​റ​ഞ്ഞു.

മി​സിം​ഗ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും 2024ല്‍ ​കു​റ​വു​ണ്ട്. 2024 ല്‍ 10999 ​കേ​സു​ക​ള്‍ ഈ ​വി​ഭാ​ഗ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 2023ല്‍ 11760, 2022​ല്‍ 11259 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കേ​സു​ക​ളു​ടെ എ​ണ്ണം.

2024ല്‍ ​പോ​ലീ​സി​ന്‍റെ പ​ട്ടി​ക​യി​ലു​ള്ള​ത് 50290 ആ​ക്‌​സി​ഡ​ന്‍റ് കേ​സു​ക​ളാ​ണ്. 20230 അ​ത് 54320 ആ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പോ​ക്‌​സോ ആ​ക്ടു​ക​ള്‍ പ്ര​കാ​ര​മു​ള്ള കേ​സു​ക​ള്‍ ഏ​റ്റ​വും കു​റ​വ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ​ര്‍​ഷ​വും 2024 ത​ന്നെ. 2024-4194, 2023-4641, 2022-4518 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ളു​ടെ എ​ണ്ണം.

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും കു​റ​വാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2022ല്‍ ​ഈ വി​ഭാ​ഗ​ത്തി​ല്‍ 18943, 2023ല്‍ 18980 ​എ​ന്നി​ങ്ങ​നെ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​പ്പോ​ള്‍ 2024ല്‍ 17152 ​കേ​സു​ക​ള്‍ മാ​ത്ര​മേ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ളു.