"കരുതൽ' സഹവാസ ക്യാമ്പിന് തുടക്കമായി
1493414
Wednesday, January 8, 2025 5:04 AM IST
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിലെ കുട്ടികൾക്ക് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന കരുതൽ സഹവാസ ക്യാമ്പിന് തുടക്കമായി.
സ്കൂൾ മാനേജർ ഫാ. റോയ് തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ജോസ് മോൻ മാവറ, പിടിഎ പ്രസിഡന്റ് ജോസ് കുഴുമ്പിൽ, ഹെഡ്മാസ്റ്റർ സജി ജോൺ, അധ്യാപക പ്രതിനിധി മിനിമോൾ എന്നിവർ പ്രസംഗിച്ചു.