നികിറ്റ സൂസേന് മാത്യുവിന് ഉജ്വല ബാല്യം പുരസ്കാരം
1493413
Wednesday, January 8, 2025 5:04 AM IST
കോഴിക്കോട്: കലാ,കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച 17 കാരിയായ നികിറ്റ സൂസേന് മാത്യു ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്കാരം നേടി.
എറണാകുളം ചീരാംമേലില് വീട്ടില്‍ സിബി മത്തായി-ജീനാ റേച്ചല്‍ മാത്യു ദമ്പതികളുടെ മകളായ നികിറ്റ കോഴിക്കോട് എരഞ്ഞിപ്പാലം മിനി ബൈപ്പാസിലെ കരുണാ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
ചെറിയ പ്രായം മുതല്‍ തന്നെ സംസ്ഥാന കലോത്സവത്തില്‍ നാടോടി നൃത്തം, സംഘം നൃത്തം തുടങ്ങിയവയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ചുവരുന്നു. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തി പരിചയ മേളയില്‍ ബീഡ്സ് വര്‍ക്കിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
ഷോട്ട്പുട്ട്, ഡിസ്കസ് തുടങ്ങിയവയില്‍ ദേശീയ തലം വരെ മത്സരിച്ചിട്ടുണ്ട്.
പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ് നേടിയ നികിറ്റ ഈ വര്‍ഷം മൈസൂരില്‍ നടക്കുന്ന നാഷണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്.