അനധികൃത ഷെഡ് നിർമാണം
1493420
Wednesday, January 8, 2025 5:04 AM IST
ചക്കിട്ടപാറ: ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിനു സമീപം അനധികൃത ഷെഡ് നിർമാണം. ടേക്ക് എ ബ്രേക്ക് സംരംഭത്തിനോട് ചേർന്നാണ് ഷെഡ് ഉയർന്നത്. കുറ്റ്യാടി ജലസേചന വകുപ്പിന്റെ സ്ഥലമാണിത്.
ആർക്കും ഇവിടെ ഷെഡ് നിർമിക്കാൻ അനുവാദം നൽകിയിട്ടില്ല. നിർമാണം വകുപ്പ് അധികൃതർ തടഞ്ഞിരുന്നു. പെരുവണ്ണാമൂഴി പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.