കാലം ആഗ്രഹിക്കുന്നത് സ്നേഹരാഷ്ട്രീയം: എംപി
1493276
Tuesday, January 7, 2025 7:33 AM IST
പേരാമ്പ്ര: പുതിയ കാലം ആഗ്രഹിക്കുന്നത് സ്നേഹത്തിലൂന്നിയ രാഷ്ട്രീയമാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ അത് തിരിച്ചറിയണമെന്നും എം.കെ രാഘവന് എംപി അഭിപ്രായപ്പെട്ടു.
ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ചു നല്കുന്ന അഞ്ചാമത് സ്നേഹ വീടിന്റെ തറക്കല്ലിടല്‍ വാളൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഹസ്ത ചെയര്മാന് മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.മധു കൃഷ്ണന്, ആര്.കെ. മുനീര്‍, വി.വി. ദിനേശന്, ടി.പി. നാസര്‍, കെ.പ്രദീപന്, ഒ.എം. രാജന്, പി.എം. പ്രകാശന്, കുഞ്ഞബ്ദുള്ള വാളൂര്‍, എസ്. സുനന്ദ്, വി.ടി സൂരജ്, അഡ്വ.അനില്‍കുമാര്‍, എം.കെ ദിനേശന്, ഫൈസല്‍ എം.കെ. ഫൈസല്‍, ടി.പി. ഷാജുദ്ദീന്‍, കെ. സുമതി, സീന മണക്കാട്ടില്‍, ഷബിന, ഷിബിന, നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് കരീം പാറപ്പുറത്ത്, കണ്‍വീനര്‍ റഷീദ് ചെക്ക്യേലത്ത് എന്നിവര്‍ പ്രസംഗിച്ചു.