'ദേശീയതലത്തില്‍ മാധ്യമ പ്രവര്‍ത്തക പെന്ഷന് പദ്ധതി ആവിഷ്ക്കരിക്കണം'
1492977
Monday, January 6, 2025 5:11 AM IST
ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ പെന്ഷന് പദ്ധതിയും ആരോഗ്യ പരിരക്ഷാ പദ്ധതിയും ആവിഷ്ക്കരിക്കണമെന്നു ദക്ഷിണേന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗം ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന മാധ്യമ പെന്ഷന് പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു ഐഎഫ്ഡബ്ല്യുജെ മുന്‍ നേതാക്കളുടെ നേതൃത്വത്തില്‍ ചെന്നൈ എഗ്മൂറിലായിരുന്നു യോഗം.
ആനന്ദം പുലിപാലുപുല, ടി. മധുലേത്തി (തെലുങ്കാന), കെ. മധു സുധാകര്‍ റാവു, എച്ച്. മഞ്ചുനാഥ് (ആന്ധ്ര), ശാന്തകുമാരി, അമിക ജലാകര്‍ (കര്‍ണ്ണാടക) ജി. ഭൂപതി, എസ്.കെ.വെങ്കിടേശന് (ചെന്നൈ), എന്‍.പി. ചെക്കുട്ടി, കെ.പി വിജയകുമാര്‍ (കേരളം), ധനസാഗര്, വി. രമേഷ് (പുതുശേരി) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് നടക്കുന്ന സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളനം വിജയിപ്പിക്കും ദേശീയ സമ്മേളനത്തിനു മുന്നോടിയായി ഡല്‍ഹി, ബോംബെ, കോല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.