കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം
1493278
Tuesday, January 7, 2025 7:33 AM IST
കോടഞ്ചേരി: കൈതപ്പൊയില്‍ -അഗസ്ത്യാമുഴി റോഡില്‍ കോടഞ്ചേരിക്കും കണ്ണോത്തിനുമിടയില് ടവേര കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം.
ആലപ്പുഴയില്‍ നിന്ന് മീനങ്ങാടിയിലേക്കുള്ള വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും കാര്യമായ പരിക്കില്ല. ഇന്നലെ വെളുപ്പിന് മൂന്ന് മണിക്കാണ് അപകടം നടന്നത്. പോസ്റ്റുകള്‍ മാറ്റിയിട്ട് കെഎസ്ഇബി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു