സെന്റ് സേവ്യേഴ്സ് കോളജില്‍ എംടി അനുസ്മരണം നടത്തി
1493274
Tuesday, January 7, 2025 7:33 AM IST
കോഴിക്കോട്: എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം. ടി. അനുസ്മരണം സംഘടിപ്പിച്ചു.
എം. ടി.യുടെ കാലം എം.ടി. യുടെ ലോകം എന്ന വിഷയത്തിലായിരുന്നു അനുസ്മരണ സമ്മേളനം. കോളജ് മാനേജര്‍ അഡ്വ.ഫാ.എ.ജെ പോള്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകനും കവിയുമായ മധുശങ്കര്‍ മീനാക്ഷി മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.ജെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മലയാളം ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി നസീന, യൂണിയന് ചെയര്മാന് മുഹമ്മദ് അഫ്നാന്, ഹിന്ദി ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി ഡോ.അന്നസാലി എന്നിവര്‍ പ്രസംഗിച്ചു.
മലയാളം, ഹിന്ദി വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ യൂണിയന് സഹകരണത്തോടെ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.