കിടപ്പ് മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
1493658
Wednesday, January 8, 2025 10:48 PM IST
നാദാപുരം: കടമേരിയിൽ വീട്ടിനകത്ത് കിടപ്പ് മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. കടമേരി സ്വദേശി കളത്തിൽ മുഹമ്മദ് സാബിത്ത് (22) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിൽ യുവാവിനെ കണ്ടത്.
ബന്ധുക്കളും വീട്ടുകാരും ചേർന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടിരുന്നു. നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകി. പിതാവ്: മുഹമ്മദ് സാലി. മാതാവ്: റസീന. സഹോദരങ്ങൾ: സൽമാനുൽ ഫാരിസ് (കുവൈത്ത്), ആയിഷ പർവീൻ (പ്ലസ് ടു വിദ്യാർഥിനി മലപ്പുറം), ഫാത്തിമ സാലിഹ്.