കോ​ഴി​ക്കോ​ട്: പ്ര​ത്യേ​ക വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ യ​ജ്ഞം 2025-മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ന്തി​മ പ​ട്ടി​ക​യി​ല്‍ 1285257 പു​രു​ഷ​ന്‍​മാ​രും 1372255 സ്ത്രീ​ക​ളും 49 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്സും ഉ​ള്‍​പ്പെ​ടെ ആ​കെ 2657561 വോ​ട്ട​ര്‍​മാ​രാ​ണു​ള​ള​ത്. ജി​ല്ല​യി​ല്‍ 74323 വോ​ട്ട​ര്‍​മാ​ര്‍ വ​ര്‍​ധി​ച്ചു.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ 37556 യു​വ വോ​ട്ട​ര്‍​മാ​രും 33966 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. 21336 വോ​ട്ട​ര്‍​മാ​ര്‍ 80 വ​യ​സി​നു മു​ക​ളി​ല്‍ ഉ​ള​ള​വ​രാ​ണ്.

പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ പ​ക​ര്‍​പ്പ് അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും ബി​എ​ല്‍​ഒ​മാ​ര്‍​ക്കും നി​യ​മാ​നു​സൃ​തം കൈ​മാ​റു​ന്ന​തി​നാ​യി എ​ല്ലാ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ലും എ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ന്മേ​ൽ ഡി​സം​ബ​ര്‍ 20 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ച്ച് തീ​ര്‍​പ്പാ​ക്കി​യി​രു​ന്നു. 2024 ഒ​ക്ടോ​ബ​ര്‍ 29 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക​യി​ല്‍ 2583238 വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​ര​ട് പ​ട്ടി​ക സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും അ​പാ​ക​ത​ക​ളും പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​വും ചേ​ര്‍​ന്നു.