കോ​ഴി​ക്കോ​ട്: ജ​ന​നം പോ​ലെ ത​ന്നെ മ​നു​ഷ്യ​ന്‍ ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട ച​ട​ങ്ങാ​ണ് മ​ര​ണ​മെ​ന്നും മ​നു​ഷ്യ​നെ ആ​ദ​ര​വോ​ടെ യാ​ത്ര​യ​യ്ക്കേ​ണ്ട ഇ​ട​ങ്ങ​ളാ​ണ് ശ്മ​ശാ​ന​ങ്ങ​ളെ​ന്നും വി​നോ​ദ​സ​ഞ്ചാ​ര, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്.

കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ റോ​ഡി​ല്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്റെ ന​വീ​ക​രി​ച്ച ശ്മ​ശാ​ന കോം​പ്ല​ക്‌​സ് 'സ്മൃ​തി​പ​ഥം' ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു ഇ​ട​ങ്ങ​ളെ ഡി​സൈ​നോ​ടെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക എ​ന്ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന്റെ മാ​തൃ​ക​യാ​ണ് സ്മൃ​തി​പ​ഥം.

പ​രി​സ​ര​മ​ലി​നീ​ക​ര​ണം ഇ​ല്ലാ​ത്ത വാ​ത​ക, ഇ​ല​ക്ട്രി​ക് രീ​തി​യി​ലു​ള്ള സം​സ്‌​കാ​രം, മ​ന​സ്സി​ന് ത​ണ​ലേ​കു​ന്ന പൂ​ന്തോ​ട്ടം ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന്ത​രീ​ക്ഷം, അ​നു​ശോ​ച​ന​യോ​ഗം ന​ട​ത്താ​നു​ള്ള സം​വി​ധാ​നം എ​ന്നി​വ ഇ​വി​ടെ​യു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ധു​നി​ക ശ്മ​ശാ​നം ഒ​രു വ്യ​ക്തി​യു​ടെ മ​ര​ണ​വേ​ള​യി​ല്‍ അ​വ​രെ ആ​ദ​ര​വോ​ടെ യാ​ത്ര​യാ​ക്കു​ന്ന ഇ​ട​മാ​ണ്.

അ​ക​റ്റി നി​ര്‍​ത്തേ​ണ്ട ഇ​ട​ങ്ങ​ള​ല്ല ശ്മ​ശാ​ന​ങ്ങ​ള്‍. അ​വ ആ​ധു​നി​ക​വ​ല്‍​ക്ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ലെ മ​ഹാ​നാ​യ എ​ഴു​ത്തു​കാ​ര​ന്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ഭൗ​തി​ക​ദേ​ഹ​മാ​ണ് സ്മൃ​തി​പ​ഥ​ത്തി​ല്‍ ആ​ദ്യ​മാ​യി സം​സ്‌​ക​രി​ച്ച​ത്.

ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്‍​പാ​യി​രു​ന്നു ഇ​ത്. ച​ട​ങ്ങി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ ബീ​ന ഫി​ലി​പ്പ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. എം​എ​ല്‍​എ​മാ​രാ​യ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പി. ​ഗ​വാ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സി.​പി. മു​സാ​ഫ​ര്‍ അ​ഹ​മ്മ​ദ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​സി. രാ​ജ​ന്‍, പി. ​ദി​വാ​ക​ര​ന്‍, എ​സ്. ജ​യ​ശ്രീ, സി. ​രേ​ഖ, കൃ​ഷ്ണ​കു​മാ​രി, ഒ.​പി. ഷി​ജി​ന,

പി.​കെ. നാ​സ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഒ. ​സ​ദാ​ശി​വ​ന്‍, കെ. ​മൊ​യ്തീ​ന്‍ കോ​യ, കെ.​സി. ശോ​ഭി​ത, ന​വ്യ ഹ​രി​ദാ​സ്, മു​ന്‍ എം​എ​ല്‍​എ എ. ​പ്ര​ദീ​പ്കു​മാ​ര്‍, ടി.​പി. ദാ​സ​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക​ട്ട​റി കെ.​യു. ബി​നി, എം.​എ​സ്. ദി​ലീ​പ്, ഡോ. ​മു​ന​വ​ര്‍ റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

പു​തി​യ ശ്മ​ശാ​നം കോം​പ്ല​ക്‌​സും ന​വീ​ക​രി​ച്ച പ​ഴ​യ കോം​പ്ല​ക്‌​സും ചേ​ര്‍​ന്നു​ള്ള​താ​ണ് പു​തു​താ​യി നാ​മ​ക​ര​ണം ചെ​യ്ത സ്മൃ​തി​പ​ഥം. പ​ഴ​യ ശ്മ​ശാ​ന കോം​പ്ല​ക്‌​സി​ല്‍ ഒ​രു ഇ​ല​ക്ട്രി​ക് ശ്മ​ശാ​ന​വും വാ​ത​കം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ശ്മ​ശാ​ന​വും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ര​ണ്ട് ശ്മ​ശാ​ന​ങ്ങ​ളും ഉ​ണ്ട്. ഇ​വ ന​വീ​ക​രി​ച്ച​തി​ന് പു​റ​മെ​യാ​ണ് വാ​ത​കം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൂ​ന്ന് ചേ​മ്പ​റു​ക​ള്‍ കൂ​ടി പു​തു​താ​യി നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.