വന്യമൃഗശല്യത്തിന് പരിഹാരം വേണം: കര്‍ഷക കോണ്‍ഗ്രസ്
1493279
Tuesday, January 7, 2025 7:33 AM IST
താമരശേരി: വന്യജീവി ആക്രമണം തടയാന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വനവകുപ്പ് പരാജയപ്പെട്ടു. ഓരോ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും വാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ല.
കേരളത്തിലെ കാടുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ വന്യജീവികളുടെ എണ്ണം പെരുകിയിരിക്കുകയാണ്.വനത്തിന് പുറത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുകയോ അവയെ പിടികൂടി ഇന്ത്യയിലെ ഇതര വനമേഖലകളിലേക്കു മാറ്റുകയോ വേണമെന്നും അദേഹം ആവശ്യപ്പെട്ടു