ഇടതുസർക്കാർ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ തകർത്തു: സി.പി. ചെറിയ മുഹമ്മദ്
1493422
Wednesday, January 8, 2025 5:07 AM IST
മുക്കം: വികല നയങ്ങൾ നടപ്പിലാക്കിയും അപ്രായോഗിക പദ്ധതികൾ പ്രഖ്യാപിച്ചും ഇടതു സർക്കാർ കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ തകർത്തിരിക്കുകയാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു.
കെഎസ്ടിയു മുക്കം ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡന്റ് കെ.പി. ജാബിർ അധ്യക്ഷനായി. കെഎസ്ടിയു സംസ്ഥാന സെക്രട്ടറി കല്ലൂർ മുഹമ്മദലി പ്രമേയ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം പി.ടി.എം ഷറഫുന്നീസ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ.എം.എ റഷീദ്, എ.പി. നാസർ, കെ.കെ അബ്ദുൽ ഗഫൂർ, എൻ. നസ്റുള്ള, യു. നസീബ്, എ. ഷമീർ, എം.സി ഹാരിസ്, കെ.വി നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.