നാഷണല്‍ ഹൈവേ അതോറിറ്റി ഓഫീസിനു മുന്നില്‍ ജനകീയ കുത്തിയിരിപ്പ് സമരം
1493282
Tuesday, January 7, 2025 7:33 AM IST
കോഴിക്കോട് :സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള അശാസ്ത്രീയവും ജനദ്രോഹപരവുമായ ദേശീയപാത വികസനത്തിനെതിരെ മലാപ്പറമ്പ് നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടറൂടെ ഓഫീസിനു മുന്നില്‍ ജനകീയ കുത്തിയിരിപ്പ് സമരം നടത്തി.
സമരം ഗ്രോ വാസു ഉദ്ഘാടനം ചെയ്തു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി മൊയ്തീന് കോയ അധ്യക്ഷത വഹിച്ചു.ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെംബര്‍ വത്സല പുല്ല്യത്ത്,ഡോ.അബൂബക്കര്‍ കാപ്പാട്,സക്കറിയ പള്ളിക്കണ്ടി , നസ്രു വെറ്റിലപ്പാറ,ശ്രീജ കണ്ടിയില്‍, ശിവദാസന്‍ ,ശശിധരന് കുനിയില്‍ ,ആലിക്കോയ നടമ്മല്‍, മുനീര്‍ പി.കെ, ജുനൈദ് പി.കെ, അവീര്‍ സാദിക്ക്,സാലിഹ് പി.കെ , മദീന മഹമൂദ് , ടി.എം ലത്തീഫ് ഹാജി,ഷാജി പോയില് , കല്ലില്‍ ഹംസക്കോയ,ടി. അബ്ദുല്‍ അസിസ് സിഡിഎസ് മെംബര്‍ തസ് ലീന കബീര്‍, ഗ്രാമപഞ്ചായത്ത് മെംബര്‍ റസീന ഷാഫി,സി.കെ.രാജലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാപ്പാട് നിന്നു തിരുവങ്ങൂര്‍ അണ്ടര്‍ പാസ് വരെ റോഡ് സൗകര്യം ഏര്‍പ്പെടുത്തുക, കാപ്പാട് റോഡ് മുറിച്ചു കടക്കാന്‍ ഒരു അണ്ടര്‍ പാസ് നിര്‍മ്മിക്കു തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.