വന്യജീവി അക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന്
1492972
Monday, January 6, 2025 5:03 AM IST
കോഴിക്കോട്: മലയോര മേഖലകളിൽ വർധിച്ചു വരുന്ന വന്യ ജീവി അക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആം ആദ്മി പാർട്ടി കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൂടരഞ്ഞിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയെ ആം ആദ്മി പാർട്ടി പ്രവർത്തകർ സന്ദർശിക്കുകയും ആവശ്യമായ നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഏറെ നാളുകളായി മലയോരമേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. അതിന് പുറമെ കടുവ, പുലി തുടങ്ങിയ ഹിംസ്ര മൃഗങ്ങൾ കൂടി ഇടയ്ക്കിടെ ജനവാസ മേഖലകളിൽ എത്തുന്നത് ജനജീവിതം ദുഷ്കരമാക്കുമ്പോഴും ബന്ധപ്പെട്ട വനം വകുപ്പ് വന്യ ജീവി ശല്യം തടയാൻ യാതൊരു നടപടിയും എടുക്കാത്തിട്ടില്ല.
ഇനിയും ഇങ്ങനെ മുന്നോട്ട് പോയാൽ ശക്തമായ സമര പരിപാടികൾ വേണ്ടിവരുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് സണ്ണി വി. ജോസഫ്, ലിൻസ് ജോർജ്, ജോബി പുളിമൂട്ടിൽ, മനു പൈബള്ളിൽ, ജോസ് മുള്ളനാനി, ഏബ്രഹാം വാമറ്റത്തിൽ, സെബാസ്റ്റ്യൻ കാക്കിയാനിയിൽ എന്നിവർ പ്രസംഗിച്ചു.