വിദ്യാർഥിനിയുടെ മരണം; പ്രതി വിമാനത്തവളത്തിൽ അറസ്റ്റിൽ
1492966
Monday, January 6, 2025 5:03 AM IST
നാദാപുരം: പതിനേഴുകാരിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നാദാപുരം സ്വദേശി മുള്ളൻകാട്ടിൽ അഭിജിത്ത് (24) ആണ് കരിപ്പൂർ വിമാനത്തവളത്തിൽ ലുക്ക് ഔട്ട് നോട്ടീസിനെ തുടർന്ന് പിടിയിലായത്.
2024 ഫെബ്രുവരിയിലാണ് കല്ലാച്ചി സ്വദേശിനിയായ പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിദ്യാർഥിനിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് യുവാവിന്റെ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് അഭിജിത്ത് കേസിൽ പ്രതിയായത്.
വിദ്യാർഥിനിയുടെ മരണസമയത്ത് വിദേശത്തായിരുന്ന യുവാവ് ഞായറാഴ്ച്ച രാവിലെ കരിപ്പൂർ വിമാനത്തവളത്തിൽ എത്തിയതോടെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വച്ച് പോലീസിൽ വിവരം അറിയിക്കുകയും നാദാപുരം പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.