ചോദ്യപേപ്പര്‍ ചോര്‍ച്ച: ജാമ്യ ഹര്‍ജിയില്‍ വിധി നാളെ
1492578
Sunday, January 5, 2025 4:52 AM IST
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരിക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഒന്നാംപ്രതിയായ എംഎസ് സൊല്യൂഷന്‍സ് ഓണ്‍ലൈന്‍ ട്യൂഷന് സെന്റര്‍ ഉടമ എം. ഷുഹൈബ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ആന്‍ഡ് ഡിസ്ട്രിക്ട് സെഷന്‍സ് കോടതി നാളെ വിധി പറയും. ഗൂഢാലോചന, തട്ടിപ്പ്, വഞ്ചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്ത സാഹചര്യത്തിലാണ് ഷുഹൈബ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.