ജില്ലാ മിനി ത്രോ ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
1491014
Monday, December 30, 2024 6:10 AM IST
കോഴിക്കോട്: ജില്ലാ ത്രോ ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ മിനി ത്രോ ബോൾ ചാമ്പ്യൻഷിപ്പ് അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ സ്കൂളിൽ ആരംഭിച്ചു.
കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ത്രോ ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് ഇസ്ഹാഖ്, അമ്പിളി രാഘവൻ, പി.കെ. സുകുമാരൻ, പ്രമീള, പി. ഷീബ, എൻ.സി. റഫീഖ്, നിരഞ്ജന,
ജില്ലാ അസോസിയേഷൻ സെക്രട്ടറി ടി.യു. ആദർശ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സി.ടി. ഇൽയാസ് എന്നിവർ പ്രസംഗിച്ചു.