പ്രവേശന കവാടം വെഞ്ചരിച്ചു
1491857
Thursday, January 2, 2025 5:51 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച പ്രവേശന കവാടവും സെന്റ് ജോസഫിന്റെ രൂപവും താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വെഞ്ചരിച്ചു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, വാർഡ് അംഗം ഷൈനി ബെന്നി, പ്രിൻസിപ്പൽ കെ.ജെ. ആന്റണി, പിടിഎ പ്രസിഡന്റ് വിൽസൺ ടി. മാത്യു, എംപിടിഎ പ്രസിഡന്റ് അനു പ്രകാശ്, അധ്യാപകരായ മരിയ ബേബി നേതൃത്വം നൽകി.