കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള ബ​സ് പു​തു​ക്കി പ​ണി​ത ശേ​ഷം വീ​ണ്ടും സ​ർ​വീ​സ് തു​ട​ങ്ങി​യ​പ്പോ​ൾ ബു​ക്കിം​ഗ് ഫു​ൾ. കോ​ഴി​ക്കോ​ടു​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കാ​ണ് ഗ​രു​ഡ പ്രീ​മി​യം സ​ർ​വീ​സ് ഇ​ന്ന​ലെ മു​ത​ല്‍ പു​ന​രാ​രം​ഭി​ച്ച​ത്.​

രാ​വി​ലെ 8.25നാ​ണ് കോ​ഴി​ക്കോ​ട്ടുനി​ന്നു സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.​ നി​റ​യെ ആ​ളു​ക​ളു​മാ​യാ​യി​രു​ന്നു യാ​ത്ര.​ രാ​ത്രി 10.25ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കും തി​രി​ച്ചു​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. ര​ണ്ടാം വ​ര​വി​ൽ ടി​ക്ക​റ്റ് നി​ര​ക്കു കു​റ​ച്ച​തു യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി.​ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് വ​രെ 900 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ടി​ക്ക​റ്റ് നി​ര​ക്ക്. ജി​എ​സ്ടി​യും റി​സ​ർ​വേ​ഷ​നും ഉ​ൾ​പ്പെ​ടെ 968 രൂ​പ ന​ൽ​ക​ണം. നേ​ര​ത്തേ 12,56 രൂ​പ​യാ​യി​രു​ന്നു നി​ര​ക്ക്.

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ന​വ​കേ​ര​ള യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ച്ച ബ​സ് ഏ​റെ​ക്കാ​ലം വെ​റു​തെ കി​ട​ന്ന ശേ​ഷം മേ​യ് അ​ഞ്ചി​ന് സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തെ വ​ന്ന​തോ​ടെ റ​ദ്ദാ​ക്കി. പി​ന്നീ​ട് ഏ​റെ​ക്കാ​ലം പൊ​ടി​പി​ടി​ച്ചു കി​ട​ന്ന​ശേ​ഷ​മാ​ണു പു​തു​ക്കി പ​ണി​ത​ത്. 11 സീ​റ്റു​ക​ൾ കൂ​ടി വ​ർ​ധി​പ്പി​ച്ച് 37 സീ​റ്റാ​ക്കി.

ശു​ചി​മു​റി നി​ല​നി​ർ​ത്തി. ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റ് അ​ട​ങ്ങു​ന്ന മു​ൻ​ഭാ​ഗ​ത്തു​ള്ള വാ​തി​ൽ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ വാ​തി​ലാ​ക്കി. പി​ൻ​വാ​തി​ലും ഒ​ഴി​വാ​ക്കി. സൗ​ക​ര്യ​പ്ര​ദ​മ​ല്ലാ​ത്ത സ​മ​യ​ക്ര​മ​വും ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കു​മാ​ണു യാ​ത്ര​ക്കാ​രെ പി​ന്നോ​ട്ട​ടി​ച്ച​ത്.

ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ചാ​ണു വീ​ണ്ടും ബ​സ് യാ​ത്ര തു​ട​ങ്ങി​യ​ത്. പു​തു​ക്കി​യ ടി​ക്ക​റ്റ് നിരക്ക്: ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ബ​ത്തേ​രി- 671 രൂ​പ, ക​ൽ​പ​റ്റ– 731 രൂ​പ, താ​മ​ര​ശേ​രി– 831 രൂ​പ, കോ​ഴി​ക്കോ​ട്– 968 രൂ​പ. മൈ​സൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്– 560 രൂ​പ.