ദിശാ ബോർഡ് വായിക്കാന്‍ വേണം സൂക്ഷ്മ ദര്‍ശിനി
1491510
Wednesday, January 1, 2025 4:31 AM IST
പെരുവണ്ണാമൂഴി : സന്ദർശകരെ ആകർഷിക്കുന്ന വനം വകുപ്പിന്റെ പെരുവണ്ണാമൂഴി വന്യമൃഗ പരിപാലന കേന്ദ്രത്തിന്റെ ബോർഡ് വായിക്കാൻ സൂഷ്മ ദർശിനി വേണം.
അക്ഷരങ്ങൾ മാഞ്ഞ് വികൃതമായ നിലയിലാണ് ബോർഡ്. ടൂറിസ്റ്റുകളിൽ നിന്ന് 30 രൂപ ഫീസ് വാങ്ങിയാണ് പ്രവേശനം. പക്ഷേ ബോർഡ് നവീകരിക്കാൻ ശ്രമമില്ല.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിലാണ് ഈ കേന്ദ്രം.