മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയലിലടച്ചു
1491850
Thursday, January 2, 2025 5:39 AM IST
കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയലിലടച്ചു. കോഴിക്കോട് മാറാട് സ്വദേശി പാലക്കൽ വീട്ടിൽ ടി. ദീപു(33 )വിനെയാണ് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നും മോട്ടോർ സൈക്കിൾ മോഷണം നടത്തിയതിന് അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
മാറാട് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിര താമസക്കാരനായ പ്രതി കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ, കണ്ണൂർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുള്ള വീടുകള്‍ എന്നിവിടങ്ങളില്‍ അതിക്രമിച്ച് കയറി മോഷണവും പിടിച്ചുപറിയും നടത്തിയിരുന്നു.ഒൻപതോളം കേസുകൾ നിലവിലുണ്ട്.
മാറാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ സമർപ്പിച്ച ശിപാർശയിലാണ് കോഴിക്കോട് ജില്ലാ കളക്ടർ കാപ്പ ചുമത്തിയത്.