കൊയിലാണ്ടി ഹാര്‍ബര്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ജോര്‍ജ്കുര്യന്‍
1491293
Tuesday, December 31, 2024 6:23 AM IST
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ കേന്ദ്രസര്‍ക്കാര്‍ മത്സ്യ സമ്പതാ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്ന 50 കോടിയില്‍ പരം രൂപയുടെ പ്രവൃത്തികള്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നേരില്‍ സന്ദര്‍ശിച്ച് വിലയിരുത്തി.
പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മന്ത്രി കൊയിലാണ്ടി ഹാര്‍ബറിലെ നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്താനെത്തിയത്.
മന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍ തീരദേശ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു.
വാഹനവ്യൂഹം റൂട്ട് തിരിച്ച് വിട്ട് തീരദേശ റോഡിലൂടെ യാത്ര ചെയ്ത് മന്ത്രി റോഡിന്റെ ദുരവസ്ഥ നേരില്‍ കണ്ടു മനസ്സിലാക്കി.
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല, ഫിഷറീഷ്, ഹാര്‍ബര്‍ ഉദ്യോഗസ്ഥര്‍ മന്ത്രിയെ സ്വീകരിച്ചു.