പെരുവണ്ണാമൂഴി -ചക്കിട്ടപാറ പാതയിൽ മുഴുവന്‍ തൂണും മാറ്റാതെ അധികൃതര്‍
1491511
Wednesday, January 1, 2025 4:31 AM IST
ചക്കിട്ടപാറ: മലയോര ഹൈവേ പ്രവൃത്തിക്കായി പെരുവണ്ണാമൂഴി -ചക്കിട്ടപാറ പാതയിൽ കെഎസ്ഇബി സ്ഥാപിച്ച 56 ലോഹ തൂണുകൾ മുഴുവനും പിഴുതുമാറ്റിയില്ല. 15 തൂണുകളാണ് ഇപ്പോഴും മാറ്റാതെ കിടക്കുന്നത്.മുഴുവന്‍ തൂണുകളും പിഴുതുമാറ്റാന്‍ സമരം നടത്തിയ പൊതു പ്രവർത്തകൻ രാജൻ വർക്കിയുടെ വീട്ടിലേക്കുള്ള പാതയിലെ പോസ്റ്റും പിഴുതുമാറ്റാത്തവയില്പ്പെടും.
ഇതിനിടയിൽ മറ്റുള്ളവർക്ക് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും താൽക്കാലിക വഴിയും കെആർഎഫ്ബി നിർമ്മിച്ചു നൽകി.ശേഷം കരാറുകാര്‍ സ്ഥലം വിട്ടുവെന്നാണ് ആക്ഷേപം.