എം.ടിയുടെ വീട്ടിലെത്തി വി.എം. സുധീരന്
1491285
Tuesday, December 31, 2024 6:23 AM IST
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട് സന്ദര്‍ശിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്.
ഇന്നലെ രാവിലെയാണ് ഡിസിസി വൈസ് പ്രസിഡന്റ് എം. രാജന്, ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത് എന്നിവര്‍ക്കൊപ്പം വി.എം. സുധീരന് എം.ടിയുടെ കൊട്ടാരം റോഡിലെ വസതിയായ സിത്താരയിലേക്ക് എത്തിയത്. എം.ടിയുടെ ഭാര്യ സരസ്വതിയെയും മകള്‍ അശ്വതിയെയും കണ്ട് ആശ്വസിപ്പിച്ച് ഏറെ കഴിഞ്ഞാണ് സുധീരന് മടങ്ങിയത്.
കഴിഞ്ഞ ഒക്ടോബറില്‍ സുധീരന് എം.ടിയെ സന്ദര്‍ശിച്ചിരുന്നു. അന്ന് "രണ്ടാമൂഴത്തിന്റെ പുതിയ പതിപ്പില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തി എം.ടി സുധീരന് സമ്മാനിച്ചിരുന്നു.