കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: കോൺഗ്രസ് - ലീഗ് തർക്കം
1491862
Thursday, January 2, 2025 5:51 AM IST
കൂരാച്ചുണ്ട്: യുഡിഎഫ് അധികാരത്തിലുള്ള കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗിന് കോൺഗ്രസ് ഒഴിഞ്ഞു നൽകണമെന്ന വിഷയത്തിൽ കോൺഗ്രസ്- മുസ്ലിംലീഗ് മുന്നണി തർക്കം മുറുകുന്നു.
2020 -ൽ നടന്ന തെരഞ്ഞെടുപ്പിൽ 13 സീറ്റുകളിൽ കോൺഗ്രസ് ആറ് സീറ്റും മുസ്ലിം ലീഗ് രണ്ട് സീറ്റും നേടിയാണ് യുഡിഎഫ് അധികാരത്തിലേറിയത്.
ആദ്യ നാലുവർഷം കോൺഗ്രസും അവസാന ഒരു വർഷം മുസ്ലിം ലീഗിനും പ്രസിഡന്റ് സ്ഥാനം നൽകണമെന്ന് കോൺഗ്രസ് - മുസ്ലിം ലീഗ് ജില്ലാ നേതൃത്വങ്ങളുടെ ധാരണയുണ്ടായിരുന്നുവെന്നും എന്നാൽ നാലുവർഷം കഴിഞ്ഞിട്ടും കോൺഗ്രസ് സ്ഥാനം ഒഴിഞ്ഞു നൽകാൻ തയാറാകുന്നില്ലെന്നുമാണ് ലീഗ് ആരോപിക്കുന്നത്.
ഡിസംബർ 29ന് നാലുവർഷം പൂർത്തിയായി. എന്നാൽ കോൺഗ്രസ് പ്രദേശിക നേതൃത്വം ഈ തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് അറിയുന്നത്.