ഡിഡിഇ ഓഫീസ് വിദ്യാഭ്യാസ കച്ചവട കേന്ദ്രമെന്ന് കെഎസ്യു
1491859
Thursday, January 2, 2025 5:51 AM IST
കോഴിക്കോട് :ചോദ്യപേപ്പർ ചോർചയിൽ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിനു മുന്നിൽ വിദ്യാഭ്യാസ കച്ചവട കേന്ദ്രമെന്ന ബോർഡ് സ്ഥാപിച്ച് കെഎസ്യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം.
ചോദ്യപേപ്പർ ചോർച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു സമരം.രാവിലെ പത്തിന് ഡിഡിഇ ഓഫീസിനുള്ളിലേക്ക് കയറിയ പ്രവർത്തകർ പോലീസിനെ മറികടന്ന് ഓഫീസ് കാവടത്തിന് മുന്നിൽ വിദ്യാഭ്യാസ കച്ചവട കേന്ദ്രം എന്ന ബോർഡ് സ്ഥാപിച്ചു.
തുടർന്ന് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂർ,അർജുൻ കറ്റയാട്ട്, സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ലാ ജനറൽ സെക്രട്ടറി മുവാദ് നരിനട, ശ്രീരാഗ് കുന്നമംഗലം,ജിഷ്ണു പെരിങ്ങളം എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.