കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചി​ല്‍ പേ​ര് റ​ജി​സ്റ്റ​ര്‍ ചെ​യ്ത് 50 വ​യ​സ് (2024 ഡി​സം​ബ​ര്‍ 31 ന​കം) പൂ​ര്‍​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്ക് ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കി ന​ല്‍​കു​ന്ന​തി​ന് മൂ​ന്ന് മാ​സ കാ​ല​യ​ള​വ് വ​രെ (2024 ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 2025 മാ​ര്‍​ച്ച് 18 വ​രെ) സ​മ​യം അ​നു​വ​ദി​ച്ചു സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.

ഈ ​കാ​ല​യ​ള​വി​ല്‍ എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ജോ​ലി ചെ​യ്ത് വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ചേ​ര്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കും നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ് വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ത്ത കാ​ര​ണ​ത്താ​ല്‍ സീ​നി​യോ​റി​റ്റി ന​ഷ്ട​മാ​യ​വ​ര്‍​ക്കും എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ജോ​ലി​ക്ക് നി​യ​മ​നം ല​ഭി​ച്ചി​ട്ടും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തെ നി​യ​മ​നാ​ധി​കാ​രി​യി​ല്‍ നി​ന്നും നോ​ണ്‍ ജോ​യി​നിം​ഗ് ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് യ​ഥാ​സ​മ​യം ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ല്‍ സീ​നി​യോ​റി​റ്റി ന​ഷ്ട​മാ​യ​വ​ര്‍​ക്കും അ​വ​രു​ടെ ത​ന​ത് സീ​നി​യോ​റി​റ്റി ഉ​ള്‍​പ്പെ​ടെ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കി ന​ല്‍​കു​ന്ന​തി​നും ഇ​തേ മൂ​ന്ന് മാ​സ കാ​ല​യ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചി​ല്‍ നേ​രി​ട്ടോ/​ദൂ​ത​ന്‍ മു​ഖേ​ന​യോ അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ഭി​ന്ന​ശേ​ഷി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (യു​ഡി​ഐ​ഡി കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ) ര​ജി​സ്ട്രേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​യി അ​പേ​ക്ഷ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ പ്ര​ത്യേ​ക പു​തു​ക്ക​ലി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യു​ള്ളൂ​യെ​ന്ന് കൊ​യി​ലാ​ണ്ടി എം​പ്ലോ​യ്മെ​ന്റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ഫോ​ണ്‍: 0496-2630588.