പോഴിക്കാവ്കുന്നിലെ വിവാദ മണ്ണെടുപ്പ്: സ്ഥലം സന്ദര്‍ശിച്ച് എം.കെ. രാഘവന് എംപി
1491852
Thursday, January 2, 2025 5:39 AM IST
ചേളന്നൂര്‍: പോഴിക്കാവ് കുന്നില്‍ മാനദണ്ഡം പാലിക്കാതെ ജനങ്ങളുടെ ജീവനും സ്വത്തിനു അപകടകരമായ വിധത്തിലാണ് മണ്ണെടുപ്പ് നടന്നതെന്ന് എം.കെ. രാഘവന് എംപി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് എംപി പോഴിക്കാവ് കുന്നിലെത്തി സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തി.
തുടര്‍ന്ന് തഹസില്‍ദാര്‍ എ.എം. പ്രേംലാലിനെ ഫോണില്‍ വിളിച്ച് ശാസ്ത്രീയസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുത്താല്‍ താനുള്‍പ്പെടെ നേതൃത്വം നല്കി തടയുമെന്ന് എംപി മുന്നറിയിപ്പ് നല്കി.
പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സ്ത്രീകളെയു കുട്ടികളെയും അദ്ദേഹം സന്ദര്‍ശിച്ചു. മനുഷ്യത്വരഹിതമായ ജനങ്ങളെ മര്‍ദിച്ച പോലിസുകാര്‍ക്കെതിരെ നടപടി വേണമെന്നു എംപി ആവശ്യപ്പെട്ടു. സമരസമിതി കണ്‍വീനര്‍ പി.സുരേഷ് കുമാര്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ പി. പ്രദീപ് കുമാ,ര്‍ ആനപ്പാറക്കല്‍ സജീഷ് എന്നിവര്‍ എംപിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീര്‍, എന്എസ്യു ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ. കവിത, എം.എ. ഖാദര്‍, പി. ശ്രീധരന്, ഷരീഫ് കുന്നത്ത്, വി.ജിതേന്ദ്രനാഥ്, വി.എം. ചന്തുക്കുട്ടി, എം. പ്രകാശന് എന്നിവര്‍ എംപിയോടൊപ്പമുണ്ടായിരുന്നു.