കഞ്ചാവുമായി യുവാവ് പിടിയിൽ
1491863
Thursday, January 2, 2025 5:51 AM IST
നാദാപുരം: വാണിമേലിലും പരിസരങ്ങളിലും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാൾ വളയം പോലീസ് പിടിയിലായി.
നിടും പറമ്പ് പുഴമൂല സ്വദേശി കൂട്ടായി ചാലിൽ സക്കീർ (38) നെയാണ് വളയം എസ്ഐ എം.പി. വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ വാണിമേൽ, പുഴമൂല ഭാഗങ്ങളിൽ പോലീസ് പെട്രോളിംഗിനിടെയാണ് പ്രതി പിടിയിലായത്.