ക്രോസ് കണ്ട്രി ചാമ്പ്യന്‍ഷിപ്: പ്രചാരണ പരിപാടി സംഘടിപ്പിച്ചു
1491289
Tuesday, December 31, 2024 6:23 AM IST
കൂരാച്ചുണ്ട്: ജനുവരി നാലിന് നടക്കുന്ന 29-ാമത് സംസ്ഥാന ക്രോസ് കണ്ട്രി ചാമ്പ്യന്‍ഷിപ്പിനെ വരവേല്‍ക്കാനൊരുങ്ങി മലയോര കുടിയേറ്റ ഗ്രാമമായ കല്ലാനോട്.
സെന്റ് മേരീസ് സ്പോര്‍ട്സ് അക്കാദമിയുടെ ആതിഥേയത്വത്തില്‍ കോഴിക്കോട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥം ഫ്യൂഷന്‍ വിത്ത് കളേഴ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.
വാര്‍ഡ് അംഗം സിമിലി ബിജു ഉദ്ഘാടനം ചെയ്തു. അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ അത്ലറ്റിക്സ് അസോസിയേഷന് സെക്രട്ടറി കെ.എം. ജോസഫ് മുഖ്യാതിഥിയായിരുന്നു.
സെന്റ് മേരീസ് സ്പോര്‍ട്സ് അക്കാദമി, സ്കോര്‍ലൈന്‍ ഫുട്ബോള്‍ അക്കാദമി എന്നിവയിലെ താരങ്ങള്‍ ചേര്‍ന്ന് 29 ബലൂണുകള്‍ പറത്തി. ചാമ്പ്യന്‍ഷിപ്പില്‍ എട്ടു കാറ്റഗറികളിലായി 14 ജില്ലകളില്‍ നിന്നുള്ള 672 താരങ്ങള്‍ പങ്കെടുക്കും. അക്കാദമി ചെയര്മാന് സജി ജോസഫ്, കോ ഓര്‍ഡിനേറ്റര്‍ നോബിള്‍ കുര്യാക്കോസ്, കണ്‍വീനര്‍ ജോര്‍ജ് തോമസ് തടത്തില്‍, അധ്യാപിക ജില്‍റ്റി മാത്യു, പരിശീലകരായ യദു കല്ലാനോട്, ബിബിന്‍ ബാബു, അബിന്‍ ഫിലിപ്പ്, അല്‍ഡ്രിന്‍ പള്ളിപ്പുറം, അരുണ്‍ കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.