കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ ഫയർഫോഴ്സ് രക്ഷിച്ചു
1491861
Thursday, January 2, 2025 5:51 AM IST
പേരാമ്പ്ര: എഴുപതടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ പേരാമ്പ്ര ഫയർ ഫോഴ്സ് രക്ഷിച്ചു. ആവള പെരിങ്ങളത്ത്പൊയിലില് വരിക്കോളിച്ചാലില് റാബിയയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്നലെ വൈകുന്നേരം ആട്ടിന്‍കുട്ടി വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്ന് സ്റ്റേഷന് ഓഫീസർ സി.പി. ഗിരീശന്റെയും,
അസി.സ്റ്റേഷന് ഓഫീസർ പി.സി. പ്രേമന്റെയും നേതൃത്വത്തില്‍ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസർ കെ. ശ്രീകാന്ത് കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.
ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍മാരായ കെ.കെ. ഗിരീഷ്കുമാര്‍, പി.എം വിജേഷ്, അശ്വിന് ഗോവിന്ദ്, ഹോംഗാര്‍ഡ് എ.എം. രാജീവന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.