കല്ലാച്ചി -വിലങ്ങാട് റോഡിൽ ഗതാഗതം നിരോധന തീരുമാനം മാറ്റി
1491513
Wednesday, January 1, 2025 4:31 AM IST
നാദാപുരം : കല്ലാച്ചി - വിലങ്ങാട് റോഡിൽ യാത്ര സൗകര്യത്തിന് ബദൽ സംവിധാനം ഒരുക്കി കലുങ്ക് നിർമ്മാണ പ്രവൃത്തി നടത്തണമെന്ന ആവശ്യത്തെ തുടർന്ന് ഗതാഗത നിരോധന തീരുമാനം മാറ്റി.
വാണിമേൽ പാലത്തിനടുത്ത് കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി രണ്ട് മുതൽപ്രവൃത്തി പൂർത്തിയാകുന്നത് വരെ റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ച് പൊതുമരാമത്ത് നിരത്ത് ഉപ വിഭാഗം ഉത്തരവിറക്കിയിരുന്നു.
ഈ ഉത്തരവാണ് മാറ്റിയത്. കാലപ്പഴക്കം കാരണം അപകടസ്ഥയിലായ കലുങ്ക് നിർമ്മാണത്തിന് 25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കല്ലാച്ചിയിൽ നിന്നും വിലങ്ങാട്ടേക്ക് പോകേണ്ട വാഹനങ്ങൾ കല്ലാച്ചി-വളയം റോഡിൽ പ്രവേശിച്ച് ചുഴലി-പുതുക്കയം വഴി വിലങ്ങാട്ടേക്കും തിരിച്ചും പോകേണ്ടതാണെന്നുമുള്ള ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയതായി അറിയിച്ചിരുന്നു.
ചൊവ്വ ഴ്ച്ച വൈകീട്ട് വാണിമേലിൽ എത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നാട്ടുകാർ പ്രതിഷേധം അറിയിച്ചു. ചര്‍ച്ചക്കൊടുവില്‍ ജനുവരി രണ്ടുമുതല്‍ അടക്കാനുള്ള തീരുമാനം താത്കാലിമായി മാറ്റി.ഇ കെ വിജയൻ എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിന് ശേഷം നിർമ്മാണ പ്രവർത്തി തുടങ്ങുന്നത് സംമ്പന്ധിച്ച് തീരുമാനമെടുക്കാനും ധാരണയായി.