എകെസിസി താമരശേരി രൂപത ക്രിസ് മീറ്റ് സംഘടിപ്പിച്ചു
1491277
Tuesday, December 31, 2024 6:22 AM IST
കോഴിക്കോട്: കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതയുടെ നേതൃത്വത്തില്‍ പാറോപ്പടി സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തില്‍ ക്രിസ് മീറ്റ് 2024 സംഘടിപ്പിച്ചു.
വനംമന്ത്രി എ.കെ. ശശീന്ദ്രന് കേക്ക് മുറിച്ച് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന് നല്കി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ളോബല്‍ ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ക്രിസ്മസ് സന്ദേശം നല്കി.
മുന്‍ മന്ത്രിയും എംഎല്‍എയുമായ അഹമ്മദ് ദേവര്‍കോവില്‍, ഐജി കെ. സേതുരാമന്, സ്വാമി വിവേക മൃതനന്ദാപുരി, ഫാ. ബോബി (ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്), എകെസിസി രൂപത ഡയറക്ടര്‍ ഫാ. സബിന്‍ തുമുള്ളില്‍, രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍, കോര്പറേഷന് കൗണ്‍സിലര്‍ സരിത പറയേരി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്് കെ. പ്രവീണ്‍ കുമാര്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്, ദീപിക റസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരക്കല്‍, കോഴിക്കോട് സിറ്റി സര്‍വീസ് കോ ഓപ്പറേറ്റീവ് ചെയര്‍പേര്‍സണ്‍ പ്രീമ മനോജ്, കെഎംസിടി ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ ഡോ. കെ മൊയ്തു, മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ ചെയര്മാന് സി.ഇ. ചാക്കുണ്ണി, പാറോപ്പടി ഫെറോന ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ളോബല്‍ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ബേബി കിഴക്കേഭാഗം, രൂപത ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ട്രിസ ലിസ് സെബാസ്റ്റന്‍, ട്രഷറര്‍ ഷാജി കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.