വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറരുതെന്ന് മനുഷ്യവകാശ കമ്മീഷന്
1491514
Wednesday, January 1, 2025 4:31 AM IST
കോഴിക്കോട്:വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്.ഇത് സംബന്ധിച്ച് എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
മേപ്പയൂരിലെ ഒരു വീട്ടില്‍ വിവാഹത്തിനിടയ്ക്ക് നടന്ന ആഘോഷം അതിരുകടന്നതിനെ തുടര്‍ന്നുണ്ടായതു പോലുള്ള സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.കോഴിക്കോട് ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി.
വിവാഹ ചടങ്ങിനെത്തിയ വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വധുഗൃഹത്തിനടുത്ത് പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ പോലീസ് സമയോചിതമായി ഇടപെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ.വി. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.