അൽഫോൻസ കോളജ് എൻഎസ്എസ് ക്യാമ്പ് "നിറവ് 2024' സമാപിച്ചു
1491867
Thursday, January 2, 2025 5:54 AM IST
കോഴിക്കോട്: ആനക്കാംപൊയിൽ കരിമ്പിൽ വച്ച് നടന്ന അൽഫോൻസ കോളജ് എൻഎസ്എസ് ക്യാമ്പ് "നിറവ് 2024' സമാപിച്ചു. സമാപന സമ്മേളനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസർ ഫാ. ഷിജു മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.വി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. മനോജ് കൊല്ലം പറമ്പിൽ മുഖ്യസന്ദേശം നൽകി.
ഏറ്റവും മികച്ച ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട അഭിഷേക് ഷിനോജ്, അഷ്മിനാ എന്നിവർക്ക് അവാർഡുകൾ നൽകി. എക്സൈസ്, ആരോഗ്യം, പോലീസ് വകുപ്പുകൾ ക്യാമ്പുമായി സഹകരിച്ച് ബോധവത്ക്കരണം നൽകി. അനക്കാപൊയിൽ - കരിമ്പ് പാതയോരം വൃത്തിയാക്കിയും പാഴ് വസ്തുക്കളും പ്ലാസ്റ്റിക്കും പെറുക്കിയും ശുചിയാക്കി.
സമാപനയോഗത്തിൽ ഡോ. പി.എ. മത്തായി, കാവ്യ ജോസ്, അജിൽ മാത്യു, ആൽബിൻ പോൾസൺ, ദേവസ്യ കുന്നത്ത്, ജെസി അടയ്ക്കാപാറ, അലോൺ ഇമ്മാനുവൽ, സാനിയമോൾ ചാൾസ്, കെ. ഗായത്രി എന്നിവർ പ്രസംഗിച്ചു.