യുവതി മുത്താമ്പിപുഴയിൽ ചാടി മരിച്ചു
1491688
Wednesday, January 1, 2025 11:08 PM IST
കൊയിലാണ്ടി: യുവതി മുത്താമ്പിപുഴയിൽ ചാടി മരിച്ചു. മണമൽ ചാത്തോത്ത് ദേവീ നിവാസിൽ അതുല്യ (38) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ആക്ടിവ സ്കൂട്ടറിൽ എത്തി പാലത്തിൽ വണ്ടി നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.
യുവതി പുഴയിൽ ചാടുന്നതുകണ്ട നാട്ടുകാർ പുഴയിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരണപ്പെട്ടിരുന്നു. അഗ്നിരക്ഷാ സേനയും കൊയിലാണ്ടി പോലീസും സ്ഥലത്ത് എത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: സുമേഷ്. മകൾ: സാന്ദ്ര.