അപകടത്തില്‍പ്പെട്ട വാഹനത്തില്‍ കുടുങ്ങിയ ജീവനക്കാരെ രക്ഷപ്പെടുത്തി
1491283
Tuesday, December 31, 2024 6:23 AM IST
മുക്കം: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയില്‍ നല്ല വേഗതയിലെത്തിയ കണ്ടയ്നര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വേലിയില്‍ ഇടിച്ചു. വാഹനത്തിന്റെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കാരശേരി ഓടത്തെരുവിലാണ് സംഭവം. മഞ്ചേരി സ്വദേശി അമീര്‍(30), മലപ്പുറം സ്വദേശി പ്രസാദ് (35)എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മലപ്പുറത്ത് നിന്ന് ഭക്ഷ്യ വിഭവങ്ങളുമായി മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ഐഷര്‍ കണ്ടെയ്നര്‍ ലോറി. ഇടിയുടെ ആഘാതത്തില്‍ ഡാഷ്ബോര്‍ഡ്, സ്റ്റിയറിംഗ് ഉള്‍പ്പെടെ ശരീരത്തില്‍ അമര്‍ന്നു രണ്ടുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍, അസി. സ്റ്റേഷന് ഓഫീസര്‍ ജോയ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ഹൈഡ്രോളിക് കട്ടര്‍, സ്പ്രെഡര്‍ എന്നിവ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
സീനിയര്‍ ഫയര്‍ ഓഫീസര്‍ പയസ് അഗസ്റ്റിന്, സേനാംഗങ്ങളായ എം.സി. സജിത്ത് ലാല്‍, പി.ടി. അനീഷ്, വി. സലീം, കെ.എം.ജിഗേഷ്, കെ.പി. അജീഷ്, ജെ. അജിന്, എം.വി. അരുണ്‍, എം. അഭിനവ്, എം.കെ. നിഖില്‍, ശ്യാം കുര്യന്, ബി. അശ്വിന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.