സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് : കല്ലാനോട് നാലിന് ഉദ്ഘാടനം
1491866
Thursday, January 2, 2025 5:54 AM IST
കൂരാച്ചുണ്ട്: 29ാതാമത് സംസ്ഥാന തല ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് നാലിന് രാവിലെ ആറിന് കല്ലാനോട് വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ അത്ലറ്റിക് അസോസിയേഷനും കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നായി 600 ലേറെ കായിക താരങ്ങൾ പങ്കെടുക്കും.
അണ്ടർ16, അണ്ടർ 18, അണ്ടർ 20 വിഭാഗങ്ങളിലാണ് മത്സരം. കൂരാച്ചുണ്ട് - കല്ലാനോട്, കല്ലാനോട് - കക്കയം പാതകളാണ് മത്സരത്തിനായി ഉപയോഗിക്കുന്നത്. ബാലുശേരി, കൂരാച്ചുണ്ട് ഭാഗത്തുനിന്നുള്ള വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. മത്സരശേഷം രാവിലെ ഒന്പതിന് നടക്കുന്ന സമാപന സമ്മേളനം കെ.എം. സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയാകും. രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, അത് ലറ്റിക് അസോസിയേഷൻ ഭാവാഹികൾ ത ചടങ്ങിൽ പങ്കെടുക്കും. ഭാരവാഹികളായ സജി ജോസഫ്, നോബിൾ കുര്യാക്കോസ്, കെ.എം. ജോസഫ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.