പുസ്തക പൂമാനം പദ്ധതിക്ക് ചക്കിട്ടപാറ സ്കൂളിൽ തുടക്കമായി
1491860
Thursday, January 2, 2025 5:51 AM IST
ചക്കിട്ടപാറ: വിദ്യാഭ്യാസ വകുപ്പിന്റെ പുസ്തക പൂമാനം പദ്ധതിയ്ക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂളിൽ തുടക്കം കുറിച്ചു. വിദ്യാഭ്യാസ വകുപ്പ് ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയ കഥാ പുസ്തകങ്ങളിലൂടെയുള്ള സംവദിക്കലാണ് പരിപാടിയുടെ ഭാഗമായി നടന്നത്. വകുപ്പിന് കീഴിൽ ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ടി.പി കലാധരൻ, കൊല്ലം എസ്എൻഡിപി യുപി സ്കൂളിലെ അധ്യാപികയും എഴുത്തുകാരിയുമായ എസ്. സൈജ എന്നിവർ ഗൂഗിൾ മീറ്റിലൂടെ കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ കെ.ജെ. റോയ് മോൻ, അധ്യാപികയും സ്റ്റേറ്റ് റിസോഴ്സ് പേഴ്സനുമായ ദീപാ മാത്യു എന്നിവരുടെ മേൽനോട്ടത്തിലാണ് ഇന്നലെ ചക്കിട്ടപാറ സ്കൂളിൽ പരിപാടി നടന്നത്.
അധ്യാപകരായ സിസ്റ്റർ ദീപ കെ മാത്യു, പി. ശില്പ, അതുല്യ ജോർജ്, അജയ് മാത്യു, മാലു മോനിക്ക, ഫ്രഡിന സെബാസ്റ്റ്യൻ, മർഫി മാത്യു, ആൽഫിൻ സെബാസ്റ്റ്യൻ, അലൻ റോയ്, ഇ.പി. നുസൃത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തക പൂമാനം പദ്ധതി സ്കൂളിൽ നടപ്പിലാക്കി വരുന്നത്.