എം.ടി അനുസ്മരണം
1491853
Thursday, January 2, 2025 5:39 AM IST
പെരിക്കല്ലൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.
എം.ടിയുടെ എഴുത്തിനെയും സിനിമയെയും വിശദമാക്കുന്നതിനു സാഹിത്യവേദി അംഗമായ അസീം ഇഷാൻ തയാറാക്കിയ -എം.ടി എഴുത്തും ജീവിതവും- എന്ന വീഡിയോയും പ്രദർശിപ്പിച്ചു.
അനുസ്മരണ പ്രഭാഷണം എഴുത്തുകാരനും റിട്ട. എഇഒയുമായ എം.എം. ഗണേശ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു.
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടം, പ്രിൻസിപ്പൽ പി.കെ. വിനുരാജ്, പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി, പിടിഎ വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ,
സീനിയർ അസിസ്റ്റന്റ് ഷാജി മാത്യു, സാഹിത്യവേദി കണ്‍വീനർ ഇ.കെ. ഷാന്റി, സി.സി. കുമാരൻ, സ്കൂൾ ലീഡർ ദിയ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.