സ്പോര്‍ട്സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
1491508
Wednesday, January 1, 2025 4:31 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി. സ്കൂളില്‍ തയ്യാറാക്കിയ സ്പോര്‍ട്സ് പാര്‍ക്കിന്റെ ഉദ്ഘാടനം താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വ്വഹിച്ചു.
മികച്ച കായിക പാരമ്പര്യമുള്ള പുല്ലൂരാംപാറയിലെ കുരുന്നു പ്രതിഭകളുടെ കായികക്കുതിപ്പിന് സ്പോര്‍ട്സ് പാര്‍ക്ക് സഹായകമാകട്ടെയെന്ന് ബിഷപ് ആശംസിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാന അധ്യാപകന് സിബി കുര്യാക്കോസ്, വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, റവ. ഫാ. അമല്‍ പുരയിടത്തില്‍, ഹൈസ്കൂള്‍ സീനിയര്‍ അസി. ബീന പോള്‍, പിടിഎ പ്രസിഡന്റ് സിജോ മാളോല , എംപിടിഎ പ്രസിഡന്റ് ജിന്‍സ് മാത്യൂ , അധ്യാപക പ്രതിനിധി അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.