റോഡ് പൊളിഞ്ഞിട്ട് വർഷങ്ങൾ; ബിജെപി ജനകീയ ധർണ നടത്തി
1491013
Monday, December 30, 2024 6:10 AM IST
കോഴിക്കോട്: പൊട്ടി പൊളിഞ്ഞ എടക്കൽ, വിരുത്തിശേരി വയൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യവുമായി ബിജെപി പുതിയങ്ങാടി ഏരിയ കമ്മിറ്റി എടക്കൽ ബീച്ചിൽ ജനകീയ ധർണ നടത്തി. ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്ഘാടനം ചെയ്തു.
നൂറ് കണക്കിന് ജനങ്ങൾ തിങ്ങി താമസിക്കുന്ന എടക്കൽ പ്രദേശത്തെ റോഡ് പൊളിഞ്ഞിട്ട് വർഷങ്ങളായിട്ടും ഗതാഗതയോഗ്യമാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത വാർഡ് കൗൺസിലർ ജനങ്ങൾക്ക് ബാധ്യതയായി മാറിയെന്നും അടിയന്തരമായി റോഡ് പണി ആരംഭിച്ചിട്ടില്ലെങ്കിൽ കൗൺസിലറുടെ വീട്ടുപടിക്കൽ മഹിള ധർണ സംഘടിപ്പിക്കുമെന്ന് കെ. ഷൈബു പറഞ്ഞു. ഏരിയ പ്രസിഡന്റ് ടി.പി. സുനിൽ രാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി.