കൂരാച്ചുണ്ട് ഹൈസ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ മെഗാ സംഗമം ഉദ്ഘാടനം ചെയ്തു
1491012
Monday, December 30, 2024 6:10 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ മെഗാ സംഗമം "ഹൃദ്യം 2024' റിട്ട. പ്രധാനാധ്യാപകൻ എൻ.സി. ജോസ് നെല്ലിക്കൽ ഉദ്ഘാടനം ചെയ്തു.
1982 മുതൽ 2023 വരെയുള്ള എസ്എസ്എൽസി ബാച്ച് വിദ്യാർഥികളാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. ചെയർമാൻ പോളി കാരക്കട അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
വിരമിച്ച അധ്യാപകരെയും, അനധ്യാപകരെയും, സ്കൂളിൽ വിവിധ കാലഘട്ടങ്ങളിൽ സേവനം ചെയ്ത് സ്ഥലം മാറിപ്പോയ അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. വിവിധ കലാപരിപാടികൾ നടത്തി. പിടിഎ പ്രസിഡന്റ് ജലീൽ കുന്നുംപുറത്ത്, പ്രധാനാധ്യാപകൻ ഷിബു മാത്യൂസ്, പിടിഎ പ്രതിനിധി ബഷീർ കൊല്ലിയിൽ, ജോസ് മാത്യു ചുവപ്പുങ്കൽ, ട്രഷറർ തമ്പാൻ തോമസ്, കൺവീനർ ജോബി വാളിയംപ്ലാക്കൽ, കെ.സി. ബിജു കൊച്ചുവീട്ടിൽ, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ പി.എ. വേലായുധൻ, രാജി സന്തോഷ്, റിട്ട. അധ്യാപകരായ വി.എസ്. രമണൻ, ഷേർലി ജോയി വടക്കേൽ എന്നിവർ പ്രസംഗിച്ചു.