ടൂറിസം ഗ്രാമസഭ സംഘടിപ്പിച്ചു
1491010
Monday, December 30, 2024 6:10 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ടൂറിസം ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്. രവീന്ദ്രൻ, പഞ്ചായത്തംഗം ബാബു മൂട്ടോളി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ, ഫാം ടൂറിസം പ്രതിനിധികൾ, റിസോർട്ട് ഉടമകൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഒന്നാം ഘട്ടത്തിൽ ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെട്ട നായടംപൊയിൽ കുരിശുമല പ്രദേശത്ത് സർക്കാർ ഭൂമിയിൽ ടുറിസം കേന്ദ്രം നിർമിക്കും. ജീപ്പ് സഫാരി, വ്യൂ പോയിന്റ് നവീകരണം, ട്രക്കിംഗ് ഉടുമ്പുപാറ, മേടപ്പാറ തുടങ്ങിയവ സ്ഥലങ്ങളിൽ ഫോറെസ്റ്റ് സഹകരണത്തോടെ ട്രക്കിംഗ് ആരംഭിക്കും. ഇതിനായി പഞ്ചായത്തിന്റെ ടൂറിസം കേന്ദ്രത്തിൽ ടൂറിസം ക്ലബുകൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.