ഇരട്ട മെഡല്‍ത്തിളക്കത്തില്‍ കെ. അഖില്‍
1491007
Monday, December 30, 2024 6:10 AM IST
കോഴിക്കോട്: സംസ്ഥാന സ്പെഷല്‍ ഒളിംപിക്സിന്റെ മൂന്നാം ദിനത്തില്‍ ശ്രദ്ധേയമായി കോഴിക്കോട്ടുകാരന് കെ.അഖിലിന്റെ ഇരട്ട മെഡല്‍ നേട്ടം. 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ വെങ്കലമെഡല്‍ നേടിയ അഖില്‍ കോഴിക്കോട് യുഎല്‍ കെയര്‍ വി.ആര്. നായനാര്‍ ബാലികാസദനത്തിലെ വിദ്യാര്‍ഥിയാണ്. കോഴിക്കോട്ടെ മനോജ് ഇഎന്‍ടി എന്ന ആശുപത്രിയില്‍ അറ്റന്‍ഡറാണ് ഇന്ന് അഖില്‍.
ചെറുവറ്റ മൂഴിക്കല്‍ സനല്‍കുമാര്‍- പുഷ്പ ദമ്പതികളുട മകനാണ്. അച്ഛനും അമ്മയും അനിയനായ നിഖിലും അടങ്ങുന്നതാണ് അഖിലിന്റെ കുടുംബം. അഖിലിന്റെ ജോലിയാണ് കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം. ഏതു കാര്യത്തെയും പോസിറ്റീവായി സമീപീക്കുന്ന മികവാണ് മറ്റുള്ളവരില്‍നിന്ന് അഖിലിനെ വ്യത്യസ്തനാക്കുന്നതെന്ന് യുഎല്‍ കെയര്‍ നായനാര്‍ സദനത്തിലെ പ്രിന്‍സിപ്പല്‍ പി. തങ്കമണി പറയുന്നു. 2018-ലാണ് അഖില്‍ സദനത്തില്‍ എത്തുന്നത്. പൊതുവെ ശാന്തസ്വഭാവകാരനായ അഖില്‍ ബാലികാസദനത്തിലെ ഏവരുടെയും പ്രിയങ്കരനാണ്.